നടിയെ ആക്രമിച്ച കേസ്: അന്വേഷണ ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം ഇന്ന് കൊച്ചിയില്‍ നടക്കും

Webdunia
വ്യാഴം, 19 ഒക്‌ടോബര്‍ 2017 (08:54 IST)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ കേസിൽ അന്വേഷണ ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം ഇന്ന് കൊച്ചിയിൽ നടക്കും. അന്വേഷണ ഉദ്യോഗസ്ഥരും സ്പെഷ്യൽ പ്രോസിക്യൂട്ടർ എ സുകേശനും യോഗത്തിൽ പങ്കെടുക്കും. ഇന്നു നടക്കുന്ന യോഗത്തില്‍  കൂടുതൽ പേരെ പ്രതിചേർക്കുമോ എന്നതിൽ ഇന്ന് തീരുമാനമാകും. 
 
അതേസമയം , നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് ഒന്നാം പ്രതിയായേക്കുമെന്ന് റിപ്പോര്‍ട്ട്. കുറ്റപത്രത്തില്‍ ദിലീപിനെ ഒന്നാം പ്രതിയാക്കാന്‍ ആലോചന നടക്കുന്നതായാണ് പുറത്തുവരുന്ന വിവരം. കേസന്വേഷണത്തില്‍ സുപ്രധാന നീക്കമാണ് അന്വേഷണസംഘം നടത്തുന്നത്. 
 
നിലവില്‍ പതിനൊന്നാം പ്രതിയാണ് ദിലീപ്. നടിയെ ആക്രമിച്ച വ്യക്തിയും ആക്രമണം നടത്താന്‍ നിര്‍ദേശം നല്‍കിയ വ്യക്തിയും തമ്മില്‍ ഒരു വ്യതാസവുമില്ലെന്നാണ് പൊലീസ് പറയുന്നത്. ഇക്കാര്യവുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാന്‍ അന്വേഷണസംഘം വ്യാഴാഴ്ച യോഗം ചേരുമെന്നും സൂചനയുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article