‘യാത്രക്കിടയില്‍ അയാള്‍ ശരീരത്തിന്റെ പല ഭാഗത്തും പിടിക്കുകയും അമര്‍ത്തുകയും ചെയ്തു’: വെളിപ്പെടുത്തലുമായി നടി

ബുധന്‍, 18 ഒക്‌ടോബര്‍ 2017 (13:43 IST)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവം പുറത്തു വന്നതോടെ തങ്ങള്‍ക്ക് നേരിടേണ്ടി വന്ന പീഡനങ്ങളെ കുറിച്ച് നിരവധി നടിമാര്‍ തുറന്നു പറഞ്ഞിരുന്നു. ഇപ്പോഴിതാ ഹാസ്യതാരം മല്ലിക ദുവയാണ് പുതിയ വെളിപ്പെടുത്തലുമായി എത്തിയിരിക്കുന്നത്. മല്ലിക തന്റെ ഫേസ് ബുക്കിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
 
താനും സഹോദരിയും കാറില്‍ സഞ്ചരിച്ച സമയത്ത് അന്ന് കൂടെ സഞ്ചരിച്ച പുരുഷന്‍ ഇവരെ പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നെന്നും അന്ന് തനിക്ക് 7 വയസും സഹോദരിക്ക് 11 വയസുമായിരുന്നെന്നും നടി വ്യക്തമാക്കി. ഇയാള്‍ യാത്രയിലുടനീളം ശരീരത്തിന്റെ പല ഭാഗത്ത് പിടിക്കുകയും അമര്‍ത്തുകയും ചെയ്തുവെന്നാണ് നടി വെളിപ്പെടുത്തിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍