നഗ്നചിത്രമെടുത്ത് വീട്ടമ്മയെ പീഡിപ്പിച്ചു; മകളുടെ ചിത്രമെടുക്കാന്‍ ശ്രമിക്കവേ പിടിയിലായി

Webdunia
വ്യാഴം, 25 ജൂലൈ 2013 (13:25 IST)
PRO
കൊട്ടാരക്കരയ്ക്കടുത്ത് പള്ളിക്കലില്‍ ഭര്‍തൃമതിയായ സ്ത്രീയുടെ നഗ്നചിത്രമെടുത്ത ശേഷം അതു കാണിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കല്‍ ഷീജാ ഭവനില്‍ ഷിനു എന്ന 24 കാരനായ കമ്പ്യൂട്ടര്‍ വിദഗ്ദ്ധനാണു പൊലീസ് പിടിയിലായത്.

ഷിനുവിന്‍റെ അയല്‍വാസിയായ വീട്ടമ്മയുടെ കുളിമുറിയില്‍ രഹസ്യമായി പിടിപ്പിച്ച ക്യാമറ വഴി വീട്ടമ്മയുടെ നഗ്നചിത്രം എടുക്കുകയും പിന്നീട് ലാപ് ടോപ്പില്‍ ഇട്ട് വീട്ടമ്മയെ കാണിച്ചു ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയുമായിരുന്നു.

പീഡനം നിരന്തരമായതോടെ ശല്യം സഹിക്കാതെ വീട്ടമ്മയും കുടുംബവും വീട് വാടകയ്ക്ക് നല്‍കിയ ശേഷം മറ്റൊരു വീട്ടില്‍ താമസമായി. പക്ഷെ വീണ്ടും പഴയ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഷിനു ശല്യം ചെയ്യാനെത്തി. ഇത്തവണ വീട്ടമ്മയുടെ മകളുടെ മുറിക്കു പുറത്ത് ഷിനു മൊബൈല്‍ ക്യാമറയുമായി നില്‍ക്കുന്നതു നാട്ടുകാര്‍ കണ്ടതോടെ ഷിനു ഓടിയൊളിക്കുകയായിരുന്നു.

എന്നാല്‍ വീട്ടമ്മ വിവരം ഭര്‍ത്താവിനെ അറിയിച്ചതോടെ ഷിനുവിനോട് വിവരം ആരാഞ്ഞ ഭര്‍ത്താവിനെ ഷിനു മര്‍ദ്ദിച്ചു. ഇതിനെ തുടര്‍ന്നാണ് വിവരങ്ങള്‍ പൊലീസിനെ അറിയിച്ചത്.