ധ്യാനകേന്ദ്രത്തില്‍ നിന്ന്‌ യുവതികളെ കാണാതായി

Webdunia
തിങ്കള്‍, 23 ഏപ്രില്‍ 2012 (16:40 IST)
PRO
PRO
ധ്യാനകേന്ദ്രത്തില്‍ എത്തിയ രണ്ട് യുവതികളെ കാണാതായതായി പരാതി. പുന്നപ്ര ഐ എം എസ്‌ ധ്യാനഭവനില്‍ ധ്യാനം കൂടാനെത്തിയ കൊല്ലം ചവറ തെക്കുംഭാഗം പഞ്ചായത്തില്‍ പുത്തന്‍പുരയില്‍ രാജേന്ദ്രന്റെ മകള്‍ ദര്‍ശന (23), എറണാകുളം ചെല്ലാനം പഞ്ചായത്തില്‍ ചെറുതലയ്ക്കല്‍ വീട്ടില്‍ പ്രകാശിന്റെ മകള്‍ പ്രഭ (20) എന്നിവരെയാണ്‌ കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ കാണാതായത്.

ഒരാഴ്ച മുന്‍പാണ്‌ മാതാപിതാക്കളോടൊപ്പം യുവതികള്‍ ധ്യാനംകൂടാന്‍ എത്തിയത്‌.
യുവതികളെ ധ്യാനകേന്ദ്രത്തിലാക്കിയശേഷം മാതാപിതാക്കള്‍ മടങ്ങി. കഴിഞ്ഞ വെള്ളിയാഴ്ച ബന്‌ധുക്കള്‍ എത്തിയപ്പോഴാണ്‌ ഇരുവരെയും കാണാനില്ലെന്ന വിവരം അധികൃതര്‍ പോലും അറിയുന്നത്‌.

ചുറ്റുമതിലുകളും സെക്യൂരിറ്റി സംവിധാനങ്ങളുമുള്ള ഇവിടെ നിന്ന് യുവതികളെ കാണാതായത്‌ എങ്ങനെയെന്ന്‌ ഇപ്പോഴും അധികൃതര്‍ക്ക്‌ വ്യക്തമായിട്ടില്ല. ഇത്‌ സംബന്‌ധിച്ച്‌ ബന്‌ധുക്കള്‍ പുന്നപ്ര പൊലീസ്‌ സ്റ്റേഷനില്‍ പരാതി നല്‍കി.