ധനമന്ത്രി കെ എം മാണി ബജറ്റ് അവതരിപ്പിക്കുന്നു

Webdunia
വെള്ളി, 24 ജനുവരി 2014 (09:04 IST)
PRO
നിയമസഭയില്‍ തന്റെ തന്നെ റെക്കോര്‍ഡ് പുതുക്കി പന്ത്രണ്ടാമത്തെ സംസ്ഥാന ബജറ്റ് ധനമന്ത്രി കെഎം അവതരിപ്പിക്കുന്നു.

രാവിലെ ഒന്‍പതിനു നിയമസഭയില്‍ അവതരിപ്പിക്കാനാരംഭിച്ച ബജറ്റ് പ്രസംഗത്തിന്റെ ആദ്യഘട്ടത്തില്‍ മെച്ചപ്പെട്ട സാമ്പത്തികസ്ഥിതിയാണെന്ന് കെ എം മാണി പറഞ്ഞു.

ദേശീയതലത്തിലെ സാമ്പത്തിക മാന്ദ്യം സംസ്ഥാനത്തെയും ബാധിച്ചുവെന്നും ധനമന്ത്രി പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പിനുള്ള യു‌ഡി‌എഫിന്റെ പ്രചാരണത്തിന് ബജറ്റ് പ്രഖ്യാപനത്തിലൂടെ തുടക്കമിടുകയാണ്.

റവന്യൂകമ്മി കുറയ്‌ക്കണമെന്ന ധന ഉത്തരവാദിത്വബില്ലിലെ വ്യവസ്‌ഥ പാലിക്കാന്‍ ധനമന്ത്രിക്കു കഴിയുമോയെന്നാണു സാമ്പത്തികലോകം ഉറ്റുനോക്കുന്നത്‌. നികുതിഭാരമൊഴിവാകലും അവശ്യസാധനങ്ങളുടെ വിലക്കുറവുമാണു സാധാരണക്കാരന്റെ പ്രതീക്ഷ.