ദേശാഭിമാനിക്കേസ്: അപ്പുക്കുട്ടന്‍ വള്ളിക്കുന്നിന് ജയം

Webdunia
വെള്ളി, 27 ജൂലൈ 2012 (18:51 IST)
PRO
PRO
ദേശാഭിമാനിയില്‍ നിന്നും പുറത്താക്കിയതിനെതിരെ അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് നല്‍കിയ കേസിലെ ലേബര്‍ കോടതി വിധി ഹൈക്കോടതി ശരിവെച്ചു. വിധി പ്രകാരം അപ്പുക്കുട്ടന്‍ വള്ളിക്കുന്നിന് 60 വയസ്സ് വരെയുള്ള എല്ലാ ആനുകൂല്യങ്ങളും ദേശാഭിമാനി നല്‍കണം.

ലേബര്‍ കോടതി വിധിക്കെതിരെ ദേശാഭിമാനി സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവിട്ടത്. 1998 നവംബര്‍ ഒന്നിനാണ് അപ്പുക്കുട്ടന്‍ വള്ളിക്കുന്നിനെ ദേശാഭിമാനിയില്‍ നിന്നും പുറത്താക്കിയത്. ഇതിനെതിരെ അദ്ദേഹം ലേബര്‍ കോടതിയെ സമീപിച്ചു. കേസില്‍ 1998 നവംബര്‍ ഒന്ന് മുതല്‍ 2005 ഡിസംബര്‍ 20വരെയുള്ള എല്ലാ ആനുകൂല്യങ്ങളും ശമ്പളവും നല്‍കാന്‍ ലേബര്‍ കോടതി ഉത്തരവിട്ടിരുന്നു.

ഇതിനെതിരെയാണ് ദേശാഭിമാനി ഹൈക്കോടതിയെ സമീപിച്ചത്.