ദേവസ്വം ജീവനക്കാര്‍ക്കെതിരെ നടപടി

Webdunia
ശബരിമല ഡ്യൂട്ടിക്ക് ഹാ‍ജരാകാത്ത ദേവസ്വം ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് സി കെ ഗുപ്തന്‍. അന്‍പത്തി മൂന്ന് ജീവനക്കാര്‍ക്കെതിരെ ആണ് നടപടി സ്വീകരിക്കുക.


ഇവരെ ദേവസ്വം ബോര്‍ഡില്‍ ജോലി ചെയ്യാന്‍ അനുവദിക്കില്ലെന്നും സി കെ ഗുപ്തന്‍ വ്യക്തമാക്കി.
സന്നിധാനത്ത് പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ്.

അരവണക്കരാര്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് ദേവസ്വം മന്ത്രി നിര്‍ദ്ദേശങ്ങളൊന്നും നല്‍കിയിരുന്നില്ല. മറ്റ് ബോര്‍ഡംഗങ്ങളുമായി ഇക്കാര്യത്തില്‍ മന്ത്രി സംസാരിച്ചിട്ടുണ്ടോ എന്നറിയില്ലെന്നും ഗുപ്തന്‍ വെളിപ്പെടുത്തി.

ശബരിമലയില്‍ അരവണ കരാര്‍ നല്‍കിയതില്‍ അഴിമതിയുണ്ടെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. ആവശ്യത്തിന് അരവണ ലഭ്യമല്ലാതായതിനെ തുടര്‍ന്ന് കരാര്‍ റദ്ദാക്കി ബോര്‍ഡ് അരവണ ഉല്പാദനത്തിന്‍റെയും വിതരണത്തിന്‍റെയും ചുമതല ഏറ്റെടുത്തിരുന്നു.