ജനങ്ങള്‍ക്ക് ആനന്ദം പകരണ്ടേ ദൃശ്യമാധ്യമങ്ങള്‍ ഇപ്പോള്‍ ജനങ്ങള്‍ക്ക് നല്‍കുന്നത് മോശപ്പെട്ട കാര്യങ്ങളാണെന്ന് സാഹിത്യകാരന്‍ എം മുകുന്ദന്‍. സ്‌ത്രീകള്‍ ഇപ്പോള്‍ അടുക്കളയില്‍ നിന്നും ജയിലിലേയ്‌ക്കാണ് പോകുന്നത്. അമ്മയായും സഹോദരിമാരായും കണ്ടിരുന്ന സ്‌ത്രീകള്‍ ഇതുമൂലം സമൂഹത്തില്‍ അപഹാസ്യരായി തീര്‍ന്നിരിക്കുകയാണ്. ഇതിന് പ്രേരിപ്പിക്കുന്നത് സമൂഹത്തിലെ വൃത്തികെട്ട ഒരു വിഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. പിണറായി ഗ്രാമപഞ്ചായത്ത് നടത്തുന്ന ഹരിതോത്സവത്തിന്റെ ലോഗോ പ്രകാശനം തലശ്ശേരി പ്രസ്‌ക്ലബ് ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദേശത്തു നിന്ന് അനധികൃതമായി സമ്പാദിച്ച് ഇന്ത്യയിലേയ്‌ക്ക് അയയ്‌ക്കുന്ന പണത്തിന്റെ ഭൂരിഭാഗവും തീവ്രവാദത്തിനും വര്‍ഗീയതയ്‌ക്കുമായാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതിനെതിരെ സമൂഹം ഒറ്റക്കെട്ടായി നില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരളത്തിന്റെ മണ്‍മറഞ്ഞ കാര്‍ഷിക പൈതൃകം വീണ്ടെടുക്കാന്‍ നാമെല്ലാം ശ്രമിക്കണം. സമൂഹത്തിന്റെയും സ്‌ത്രീകളുടെയും ഉന്നമനത്തിന് ഇത്തരം പ്രവര്‍ത്തികള്‍ ഉതകുമെന്നും അദ്ദേഹം പറഞ്ഞു.