ദിലീപ് ചെറിയമീന്‍, വമ്പന്‍ സ്രാവ് കുടുങ്ങി? - ഞെട്ടിക്കുന്ന അറസ്റ്റ് ഉടന്‍ തന്നെ

Webdunia
ശനി, 5 ഓഗസ്റ്റ് 2017 (13:32 IST)
നടിയെ ആക്രമിച്ച സംഭവത്തിലെ മുഖ്യ സൂത്രധാരന്‍ നടന്‍ സിദ്ദിഖ് ആണെന്ന് പള്‍സര്‍ സുനി വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുകള്‍. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നടന്ന ചോദ്യം ചെയ്യലിലാണ് നടിക്കെതിരെയുള്ള ഗൂഢാലോചനയില്‍ സിദ്ദിഖിന് പ്രധാന പങ്കുണ്ടെന്ന് പള്‍സര്‍ സുനി പൊലീസിനോട് പറഞ്ഞത്. എന്നാല്‍, ഇക്കാര്യത്തില്‍ ഇതുവരെ പൊലീസ് വ്യക്തമായ റിപ്പോര്‍ട്ടുകള്‍ നല്‍കിയിട്ടില്ല. 
 
കേസുമായി ബന്ധപ്പെട്ട് വമ്പന്‍ സ്രവുകള്‍ ഇനിയും കുടുങ്ങാനുണ്ടെന്ന് സുനി നേരത്തേ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ജയിലില്‍ കിടക്കുന്ന വി ഐ പിക്ക് കാര്യങ്ങള്‍ എല്ലാം അറിയാമെന്നും സുനി പറഞ്ഞിരുന്നു. സിദ്ദിഖ് ആണോ സുനി പറഞ്ഞ വമ്പന്‍ സ്രാവെന്ന് നേരത്തേ സംശയങ്ങള്‍ നില്‍നിന്നിരുന്നു. നേരത്തേ ദിലീപിനേയും നാദിര്‍ഷയേയും ആലുവ പൊലീസ് ക്ലബില്‍ മണിക്കൂറുകളോളം ചോദ്യം ചെയ്തപ്പോള്‍ രാത്രി ഇവരെ തേടിയെത്തിയത് സിദ്ദിഖ് ആയിരുന്നു. 
 
അതോടൊപ്പം, അറസ്റ്റിലായെങ്കിലും ഇപ്പോഴും ദിലീപിനെ അനുകുലിച്ച് സംസാരിക്കുന്നവരില്‍ പ്രമുഖനാണ് സിദ്ദിഖ് എന്നതും ശ്രദ്ദേയമാണ്. നിലവിലെ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ സിദ്ദിഖും ദിലീപും തമ്മില്‍ എന്തെങ്കിലും സാമ്പത്തിക ഇടപാടുകള്‍ ഉണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
Next Article