സംസ്ഥാനത്ത് നിയമതടസമില്ലാത്ത എല്ലാ ബാറുകളും തുറക്കുന്നു. സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിന് എല്‍ഡിഎഫ് അംഗീകാരം നല്‍കിയതോടെയാണിത്. ഇക്കാര്യം സംബന്ധിച്ച് ഇന്നു വൈകുന്നേരത്തോടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന. സുപ്രീംകോടതിയുടെ പാതയോരത്തെ മദ്യനിരോധനത്തിന്റെ പരിധിയില്‍ ഉള്‍പ്പെടാത്ത ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ബാറുകളാണ് തുറക്കുക.
ടു സ്റ്റാര്‍ ബാറുകള്‍ക്ക് ഇനിമുതല്‍ ബിയര്‍, വൈന്‍ വില്‍പ്പനയ്ക്കുളള അനുമതി മാത്രമായിരിക്കും ഉണ്ടായിരിക്കുക. അതോടൊപ്പം കളളിന്റെ വില്‍പ്പന ഷാപ്പുകള്‍ക്ക് പുറത്തേക്ക് വ്യാപിപ്പിക്കാനും ആലോചനയുണ്ടെന്ന് സര്‍ക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ വഴി കളള് വിതരണം ചെയ്യാനും അതോടോപ്പം കളള് വ്യവസായം സംരക്ഷിക്കുന്നതിനായി ടോഡി ബോര്‍ഡ് രൂപീകരിക്കാനും തീരുമാനമായിട്ടുണ്ട്.