തിലകന്‍ ഓടിച്ച കാര്‍ ഇടിച്ച് രണ്ട് മരണം

Webdunia
വ്യാഴം, 21 ഏപ്രില്‍ 2011 (15:29 IST)
PRO
PRO
നടന്‍ തിലകന്‍ ഓടിച്ച കാര്‍ ഓട്ടോയുമായി കൂട്ടിയിടിച്ച് രണ്ട് കുട്ടികള്‍ മരിച്ചു. വണ്ടൂര്‍ മുണ്ടിയേംകാവില്‍ ഫിറോസ് ഖാന്റെ മക്കളായ ഫര്‍സീന്‍, ഫാത്തിമ എന്നിവരാണ് മരിച്ചത്. ഫിറോസ് ഖാനെയും ഭാര്യയെയും പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തെത്തുടര്‍ന്ന് തിലകന് ദേഹാസ്വാസ്ഥ്യം ഉണ്ടായി. അദ്ദേഹത്തെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദീര്‍ഘദൂര യാത്രകളില്‍ പോലും സ്വയം ഡ്രൈവ് ചെയ്യുന്ന ശീലമുള്ളയാളാണ് തിലകന്‍.

ഫിറോസും കുടുംബവും ബന്ധുവീട്ടിലേക്കുള്ള യാത്രയിലായിരുന്നു.