തിരൂര്‍ അക്രമം: സ്വാഭാവിക പ്രതികരണം മാത്രമെന്ന് എസ്‌ഡിപിഐ

Webdunia
ശനി, 1 ഫെബ്രുവരി 2014 (15:30 IST)
PRO
PRO
മലപ്പുറം തിരൂരില്‍ രണ്ട്‌ സിപിഎം പ്രവര്‍ത്തകരെ വെട്ടി പരുക്കേല്‍പ്പിച്ച സംഭവം സ്വഭാവിക പ്രതികരണം മാത്രമാണെന്ന് എസ്‌ഡിപിഐ. സംഭവത്തിന്റെ ഉത്തരവാദിത്വം എസ്‌ഡിപിഐ ഏറ്റെടുത്തു. സംഭവത്തില്‍ പിടിയിലായവര്‍ എസ്‌ഡിപിഐ പ്രവര്‍ത്തകരാണെന്നും ജില്ലാ നേതൃത്വം അറിയിച്ചു.

കഴിഞ്ഞ ദിവസം പട്ടാപ്പകലാണ്‌ തിരൂരില്‍ രണ്ട്‌ സിപിഎം പ്രവര്‍ത്തകര്‍ അക്രമത്തിന്‌ ഇരയായത്‌. നാട്ടുകാര്‍ നോക്കി നില്‍ക്കേ കാറില്‍ പോകുകയായിരുന്ന ഇരുവരേയും വലിച്ചറക്കിയ അക്രമികള്‍ വെട്ടിപരുക്കേല്‍പ്പിക്കുകയായിരുന്നു.
സിപിഎം പ്രവര്‍ത്തകരായ എകെ മജീദ്‌, അര്‍ഷാദ്‌ എന്നിവര്‍ക്കാണ്‌ വെട്ടേറ്റത്‌. ഇവരെ വെട്ടിപ്പരുക്കേല്‍പ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ചാനലുകളിലൂടെ പുറത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്.