തിരുവനന്തപുരത്ത് 35 ലക്ഷം രൂപ കവര്‍ന്നവര്‍ പിടിയിലായി

Webdunia
ഞായര്‍, 21 ജൂലൈ 2013 (13:02 IST)
PRO
തലസ്ഥാന നഗരത്തില്‍ പട്ടാപ്പകല്‍ കവര്‍ച്ച നടത്തിയവര്‍ പിടിയിലായി. ആയുര്‍വേദ കോളേജിന് സമീപത്ത് വെച്ചാണ് ബൈക്കിലെത്തിയ മോഷ്ടാക്കള്‍ 35 ലക്ഷം രൂപ കവര്‍ന്നത്.

മത്സ്യത്തൊഴിലാളി സഹകരണ സംഘത്തിന്റെ പണമാണ് വിഴിഞ്ഞം സ്വദേശി യേശുരാജനില്‍ നിന്നും കവര്‍ന്നത്. യേശുരാജന്‍ കാനറാ ബാങ്കില്‍ നിന്നും പണമെടുത്ത് പുറത്തുവരുമ്പോഴാണ് മോഷ്ടാക്കള്‍ പണം തട്ടിയെടുത്തത്.

സംഘത്തിലെ നാലു പേരാണ് പിടിയിലായത്. പ്രതികള്‍ അന്യസംസ്ഥാനക്കാരാണ്. ബംഗാള്‍ ജാര്‍ഖണ്ഡ് സ്വദേശികളായ രാകേഷ്(38), അനീഷ്(25), മാലിക് സിങ്(37), ചന്ദ്രന്‍(35) എന്നിവരാണ് പിടിയിലായത്.

കോവളത്ത് സ്വകാര്യ ഹോട്ടലിന് സമീപത്തെ പാര്‍ക്കിംഗ് സ്ഥലത്തിന് സമീപത്തു നിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്.ആയൂര്‍വേദ കോളേജിന് മുന്നില്‍ എംജിറോഡില്‍ ശനിയാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു കവർച്ച.

കരുംകുളം മത്സ്യതൊഴിലാളി സഹകരണ സംഘത്തിലെ പണവുമായി റോഡ് മുറിച്ചു കടക്കുമ്പോഴായിരുന്നു പ്രസിഡന്റ് യേശുരാജനില്‍ നിന്നും ബൈക്കിലെത്തിയ സംഘം പണം തട്ടിപ്പറിച്ച് കടന്നത്. നഗരം മുഴുവന്‍ അരിച്ചുപെറുക്കിയ പൊലീസ് സംഘം മണിക്കൂറുകള്‍ക്കുള്ളിലാണ് സംഘത്തിലെ നാലു പേരെ പിടികൂടിയത്. ഇവരില്‍ നിന്നും പണത്തിന്റെ ഏറിയ പങ്കും കണ്ടെത്തി.