തമിഴ്നാട് സ്വദേശിനി പരസ്യബോര്‍ഡിന്റെ കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍. വടകര ദേശിയ പാതയ്ക്ക് സമീപമുള്ള കൂറ്റന്‍ പരസ്യബോര്‍ഡിലാണ് സ്ത്രീ തൂങ്ങിമരിച്ചത്. സേലം സ്വദേശി മണിയമ്മയെയാണ് (38) പെരുവാട്ടുംതാഴ ബൈപ്പാസ് ജംഗ്ഷനു സമീപത്തെ പരസ്യബോര്‍ഡില്‍ തൂങ്ങിമരിച്ചത്.
മലപ്പുറം സ്വദേശിയായ ഹംസ എന്നയാളോടൊപ്പം ആക്രി സാധനങ്ങള്‍ ശേഖരിച്ച് ജീവിക്കുകയായിരുന്നു മണിയമ്മ. മണിയമ്മ തൂങ്ങിമരിച്ചെന്നു ഹംസയാണ് ജംഗ്ഷനു സമീപത്തെ കടയില്‍ ചെന്നു പറയുന്നത്. ഇരുവരും പല ദിവസങ്ങളിലും മദ്യപിച്ചു പരസ്പരം തല്ലുകൂടാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.
പത്തടിയോളം ഉയരത്തിലുള്ള ഇരുമ്പു കമ്പിയില്‍ സാരിയില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം. കാലുകള്‍ മറ്റൊരു കമ്പിയില്‍ തങ്ങിയ നിലയിലുമാണ്. സംഭവ സ്ഥലത്ത് നിന്നു ഹംസയെ പൊലീസ് കസ്റ്റഡിയിലെടുത്തു.