തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് സിപിഎം സംസ്ഥാന സമിതിയംഗം എംവി ജയരാജന്‍. ജില്ലാ കമ്മറ്റി ഓഫീസില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വാര്‍ത്തയുടെ സത്യാവസ്ഥ അതു വന്ന പത്രത്തിലെ റിപ്പോര്‍ട്ടര്‍ തന്നെയാണ് വെളിപ്പെടുത്തേണ്ടത്. ഇക്കാര്യവുമായി തനിക്ക് യാതൊരു അറിവുമില്ലെന്നും ജയരാജന്‍ പറഞ്ഞു. രാഷ്ട്രീയമായ വളര്‍ച്ചയില്‍ അസന്തുഷ്ടരായി പാര്‍ട്ടിയില്‍ നിന്നുള്ള ആരെങ്കിലുമാണോ പ്രചരണങ്ങള്‍ക്കു പിന്നിലെന്നു ചോദിച്ചപ്പോഴും ഇതു തന്നെയായിരുന്നു മറുപടി.
സിപിഎമ്മിനെതിരേ വ്യാജമായ വാര്‍ത്തകള്‍ വരികയാണ്. മാര്‍ക്സിസ്റ്റ് വിരുദ്ധ വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന ഒരു സംഘം തന്നെ കണ്ണൂരിലുണ്ട്. മാന്യമായി പൊതുപ്രവര്‍ത്തനം നടത്തുന്ന സിപിഎമ്മിന്റെ നേതാവിനെ അപമാനിക്കുന്ന തരത്തില്‍ വന്ന വാര്‍ത്ത എല്ലാ സാമാന്യമര്യാദകളും ലംഘിക്കുന്ന തരത്തിലായി.
വാര്‍ത്തയില്‍ പരാമര്‍ശിച്ച തരത്തില്‍ നേതാവിനെ പ്രവര്‍ത്തകര്‍ തടഞ്ഞുവെക്കുകയോ, കൈയേറ്റം ചെയ്യുകയോ ഉണ്ടായിട്ടില്ല. ഫേസ് ബുക്കിലൂടെ ഈ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്നു കാണിച്ച് സൈബര്‍ സെല്ലിനും പരാതി നല്‍കിയിട്ടുണ്ട്. വാര്‍ത്താ പ്രസിദ്ധീകരിച്ച സ്ഥാപനത്തിന് മുമ്പില്‍ നാളെ പ്രതിഷേധ ധര്‍ണ നടത്തുമെന്നും കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ പറഞ്ഞു.