തടവുകാരന്‍ പനിബാധിച്ച് മരിച്ചു

Webdunia
വ്യാഴം, 21 ജൂണ്‍ 2012 (11:25 IST)
PRO
PRO
കണ്ണൂര്‍ സെന്‍‌ട്രല്‍ ജയിലിലെ തടവുപുള്ളി പകര്‍ച്ചര്‍പ്പനി ബാധിച്ച്‌ മരിച്ചു. കാസര്‍കോട്‌ സ്വദേശി പ്രകാശ്‌(41) ആണ്‌ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ച് മരിച്ചത്.

പനി ബാധിച്ചതിനെത്തുടര്‍ന്ന് ഒരാഴ്ച മുന്‍പാണ് ഇയാളെ ജയിലില്‍നിന്നും വിദഗ്ധ ചികിത്സക്കായി കോഴിക്കോട്‌ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

രോഗം മൂര്‍ച്ഛിച്ച് വ്യാഴാഴ്ച പുലര്‍ച്ചെയാണ്‌ ഇയാള്‍ മരിച്ചത്‌. കാസര്‍കോട്‌ നെടുകുളം സ്വദേശി റായിയുടെ മകനാണ്‌.