മുസ്ലീംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്താന്‍ അനൂപ് ജേക്കബ് എം എല്‍ എ തിങ്കളാഴ്ച പാണക്കാട്ടേക്ക് തിരിച്ചു. കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗം ചെയര്മാന് ജോണിനെല്ലൂരും അനൂപിനൊപ്പം പാണക്കാട്ടെത്തും.
ലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനം എന്ന ആവശ്യം നിലനില്‍ക്കുന്നതിനാല്‍ അനൂപ് മന്ത്രിയാകുന്നതില്‍ കാലതാമസം ഉണ്ടാകുന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്ച. മന്ത്രിസ്ഥാനങ്ങള്‍ സംബന്ധിച്ച ആശയക്കുഴപ്പത്തില്‍ എത്രയും വേഗം ചര്‍ച്ച ചെയ്തു പരിഹാരം കാണുകയാണ് കൂടിക്കാഴ്ചയുടെ ഉദ്ദേശം.
അനൂപ് ജേക്കബിന്റെ കൂടെ ലീഗിന്റെ അഞ്ചാം മന്ത്രിയും സത്യപ്രതിജ്ഞ ചെയ്യുമെന്ന് ലീഗ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിനായി വന്‍ സമ്മര്‍ദ്ദമാണ് ലീഗ് യു ഡി എഫില്‍ ചെലുത്തുന്നത്. ഈ സാഹചര്യത്തിലാണ് അനൂപിന്റെ സത്യപ്രതിജ്ഞ നീണ്ട് പോകുന്നത്.