ഡെങ്കിപ്പനി ബാധിച്ച് ഒരാള്‍ കൂടി മരിച്ചു

Webdunia
വെള്ളി, 7 ജൂണ്‍ 2013 (15:48 IST)
WD
WD
സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. തിരുവന്തപുരം നെടുമങ്ങാട് സ്വദേശി ആദിത്യ(11)യാണ് മരിച്ചത്. പനി ബാധിച്ച് കുട്ടി കഴിഞ്ഞ രണ്ടാഴ്‌ചയായി നെടുമങ്ങാട് താലുക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

അതേ സമയം കോഴിക്കോട്ട് ഒരാള്‍ക്ക് എച്ച് വണ്‍ എന്‍ വണ്‍ രോഗം സ്ഥീരികരിച്ചു. വെസ്റ്റ്ഹില്‍ സ്വദേശിയായ അറുപത് വയസുകാരനാണ് രോഗം സ്ഥീരികരിച്ചത്. ഇയാള്‍ ഇപ്പോള്‍ കോഴിക്കോട് ബീച്ച് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഡെങ്കിപ്പനി, മലേറിയ, മഞ്ഞപ്പിത്തം ബാധിച്ചവരുടെ എണ്ണം കേരളത്തില്‍ അനുദിനം വര്‍ധിച്ച് വരുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു.