ഡി സുഗതന് കാരണം കാണിക്കല്‍ നോട്ടീസ്

Webdunia
വ്യാഴം, 24 ഏപ്രില്‍ 2014 (12:12 IST)
PRO
PRO
കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ മുന്‍ എംഎല്‍എയായ ഡി സുഗതന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.

പരസ്യപ്രസ്താവന നടത്തരുതെന്ന വിലക്ക് ലംഘിച്ച് ആലപ്പുഴ ഡിസിസി പ്രസിഡന്റ് എഎ ഷുക്കൂറിനെതിരെ സുഗതന്‍ പ്രസ്താവന നടത്തിയതിനാണ് കെപിസിസി പ്രസിഡന്റ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.

എസ്എന്‍ഡിപി യോഗത്തെ പിണക്കിയത് ഗുണം ചെയ്യില്ലെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി കെസി വേണുഗോപാലിന് അത് ദോഷകരമാണെന്നും. ഡിസിസി പ്രസിഡന്റ് എഎഷുക്കൂര്‍ വ്യക്തിപരമായ അജണ്ട നടപ്പാക്കുകയാണെന്നും സുഗതന്‍ ആരോപണം നടത്തിയിരുന്നു.

ഇതിനെ തുടര്‍ന്നാണ് കാരണം കാണിക്കല്‍ നോട്ടീസ്. ഒരാഴ്ചക്കുള്ളില്‍ മറുപടി നല്‍കാനാണ്
ആവശ്യപ്പെട്ടിരിക്കുന്നത്.