ഗോവിന്ദാപുരത്ത് സ്വകാര്യ ഡിസ്റ്റലറി സ്ഥാപിക്കാന്‍ ലൈസന്‍സ് നല്‍കില്ലെന്ന് മുതലമട പഞ്ചായത്ത് പ്രസിഡന്റ് ശെല്‍വന്‍ അറിയിച്ചു. പൊതുവികാരം മാനിച്ചാണ് പഞ്ചായത്ത് ഈ നിലപാട് സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
പരിസ്ഥിതി പ്രവര്‍ത്തകരുടെ ഇടപെടലിനേത്തുടര്‍ന്നാണ് കോഴിക്കോട്ട് ഇലത്തൂരില്‍ പ്രവര്‍ത്തിച്ചിരുന്ന ഡിസ്റ്റലറി പാലക്കാട് മുതലമടയിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരായിരുന്നു ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.
എന്നാല്‍ കുടിവെള്ളക്ഷാമം രൂക്ഷമായ പാലക്കാട് മുതലമട പ്രദേശത്ത് ഡിസ്റ്റലറി പ്രവര്‍ത്തനം തുടങ്ങിയാല്‍ അത് വന്‍ തോതില്‍ ജലദൗര്‍ലഭ്യത്തിനും പാരിസ്ഥിക പ്രശ്നത്തിനും കാണമാകുമെന്ന് ചൂണ്ടിക്കാട്ടി ഭരണ-പ്രതിപക്ഷ കക്ഷികള്‍ സമര രംഗത്തെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് പഞ്ചായത്ത് ഭരണസമിതിയും ഡിസ്റ്റലറിക്കെതിരെ തീരുമാനമെടുത്തത്.