ഡിവൈഎഫ്ഐ നേതാവ് കൊല്ലപ്പെട്ടു; പിന്നില്‍ ബിജെപിയെന്ന് സിപി‌എം

Webdunia
ചൊവ്വ, 5 നവം‌ബര്‍ 2013 (15:07 IST)
PRO
PRO
ബൈക്കുകളിലെത്തിയ ആറംഗ അക്രമി സംഘം ഡിവൈഎഫ്ഐ നേതാവിനെ നടുറോഡില്‍ വെട്ടിക്കൊന്നു. ബ്രഹ്മകുളത്താണു സംഭവം. സംഭവത്തിനു പിന്നില്‍ ബിജെപിയാണെന്ന് സിപിഎം നേതാക്കള്‍ ആരോപിച്ചു. എസ്എഫ്ഐ മണലൂര്‍ ഏരിയാ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ തൈക്കാട് മേഖലാ ജോയിന്റ് സെക്രട്ടറിയുമായ കുന്നംകോരത്ത് സലീമിന്റെ മകന്‍ ഫാസില്‍(21)നെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. നിരവധി വെട്ടേറ്റ ഫാസിലിനെ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.

കൊലപാതകത്തില്‍ പ്രതിഷേധിച്ച് മണലൂര്‍ നിയോജക മണ്ഡലത്തില്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്. ഇതിനൊപ്പം സംസ്ഥാനത്തൊട്ടാകെ പഠിപ്പുമുടക്കാനും എസ്എഫ്ഐ ആഹ്വാനം ചെയ്തു. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം തക്കാട് ജുമാ മസ്ജിദില്‍ ഖബറടക്കും.