ഡിജിപിക്കും ചീഫ് സെക്രട്ടറിക്കും എതിരെ അന്വേഷണം വേണമെന്ന് തച്ചങ്കരി

Webdunia
ശനി, 9 നവം‌ബര്‍ 2013 (19:56 IST)
PRO
PRO
ഡിജിപിക്കും ചീഫ് സെക്രട്ടറിക്കും എതിരെ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ടോമിന്‍ തച്ചങ്കരി കത്തയച്ചു. തന്നെ സര്‍വീസില്‍ തുടരാന്‍ അനുവദിക്കരുതെന്ന് ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറിക്ക് ഡിജിപി അയച്ച കത്ത് നിയമവിരുദ്ധമാണ്. ഇത് സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണെന്നും തച്ചങ്കരി പറയുന്നു.

തന്റെ മുന്‍കാല സര്‍വീസ് റെക്കോഡുകള്‍ സുതാര്യമല്ലെന്ന പ്രസ്താവന സത്യവിരുദ്ധമാണ്. ഇക്കാര്യം തെളിയിക്കാനുള്ള രേഖകളോ സംഭവങ്ങളോ ഇല്ല. ഡിജിപിയുടെ കത്ത് മാധ്യമങ്ങള്‍ ചോര്‍ത്തി നല്‍കിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. ഡിജിപിയുടെ ഫോണ്‍ സംഭാഷണങ്ങള്‍ സംബന്ധിച്ച് അന്വേഷണം വേണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.