സംസ്ഥാനത്ത് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ട്രോളിംഗ് നിരോധനം നിലവില്‍ വരും. ജൂലൈ 31വരെയാണ് നിരോധനം.
മത്സ്യങ്ങളുടെ പ്രജനന കാലമായതിനാലാണ് ഈ കാലയളവില്‍ ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തുന്നത്. യന്ത്രവല്‍കൃത ബോട്ടുകള്‍ക്കാണ് കടലില്‍ നിറങ്ങുന്നതിന് വിലക്ക്. ഇതിനാല്‍ ഇവ തീരങ്ങളില്‍ നങ്കൂരമിട്ടുതുടങ്ങിയിട്ടുണ്ട്. എന്നാല്‍ പരമ്പരാഗത വള്ളങ്ങള്‍ക്ക് കടലില്‍ പോകാം.
ഈ വര്‍ഷം മത്സ്യലഭ്യതയില്‍ വന്‍ കുറവാണ് ഉണ്ടായത്. ഇതോടൊപ്പം ട്രോളിംഗ് നിരോധനം കൂടി നിലവില്‍ വരുന്നതോടെ മത്സ്യതൊഴിലാളി കുടുംബങ്ങള്‍ പട്ടിണിയിലാകുകയാണ്.
കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നും എത്തുന്ന ബോട്ടുകളും വിദേശ കപ്പലുകളും ട്രോളിംഗ് കാലയളവില്‍ മത്സ്യബന്ധനം നടത്തുന്നുണ്ട്. എന്നാല്‍ ഇത് തടയാന്‍ സര്‍ക്കാരിന് കഴിയുന്നില്ല എന്ന് മത്സ്യതൊഴിലാളികള്‍ ആരോപിക്കുന്നു.