ട്രെയിനില്‍ ശല്യം, സര്‍ക്കാരുദ്യോഗസ്ഥന്‍ പിടിയില്‍!

Webdunia
ചൊവ്വ, 26 ഏപ്രില്‍ 2011 (11:44 IST)
PRO
എറണാകുളത്ത് ചികിത്സയ്ക്കായി പോവുകയായിരുന്ന പതിനൊന്നു വയസ്സുകാരി പെണ്‍കുട്ടിയെ ട്രെയിനില്‍ വച്ച് ശല്യപ്പെടുത്തിയ സര്‍ക്കാരുദ്യോഗസ്ഥനെ റയില്‍‌വെ പൊലീസ് പിടികൂടി. പെണ്‍കുട്ടിയുടെ മാതാവിന്റെ പരാതിയെ തുടര്‍ന്നാണ് എറണാകുളം ജംഗ്ഷനില്‍ വച്ച് റയില്‍‌വെ പൊലീസ് 42 വയസ്സുള്ള സര്‍ക്കാരുദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തത്.

അമൃത എക്സ്പ്രസ്സിന്റെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റിലാണ് സംഭവം നടന്നത്. പെണ്‍കുട്ടിക്കൊപ്പം അമ്മയും അമ്മാവനും ഉണ്ടായിരുന്നു. പിടിയിലായ സര്‍ക്കാരുദ്യോസ്ഥനെ മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കി.

തിങ്കളാഴ്ച വെളുപ്പിനെ രണ്ട് മണിക്ക് ശേഷം ചങ്ങനാശ്ശേരിക്കും കോട്ടയത്തിനും മധ്യേ ആണ് തിരുവനന്തപുരം സ്വദേശിനിയായ പെണ്‍കുട്ടിക്ക് അതിക്രമം നടന്നത്. പിടിയിലായത് സര്‍വെ ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥനാണ്.