ട്രാഫിക് വാര്‍ഡന് മര്‍ദ്ദനം: ഐജിക്ക് പരാതി നല്‍കി

Webdunia
തിങ്കള്‍, 25 നവം‌ബര്‍ 2013 (21:12 IST)
PRO
PRO
കലൂരില്‍ ഗതാഗതം നിയന്ത്രിക്കുന്നതിനിടെ കൈയേറ്റത്തിന് ഇരയായ ട്രാഫിക് വാര്‍ഡന്‍ ഐജിക്ക് പരാതി നല്‍കി. സംഭവം അന്വേഷിച്ച ഉദ്യോഗസ്ഥര്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന് പരാതിയില്‍ ട്രാഫിക് വാര്‍ഡന്‍ പത്മിനി പരാതി പറയുന്നു. കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ടാണ് ഐജിക്ക് പരാതി നല്‍കിയിരിക്കുന്നത്.

നടുറോഡില്‍ കാര്‍ യാത്രക്കാരന്‍ മര്‍ദിച്ച സംഭവത്തില്‍ മാനസികമായി പീഡിപ്പിച്ച് കേസ് പിന്‍വലിപ്പിക്കാനുള്ള ശ്രമം പൊലീസ് നടുത്തിയെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് സംഭവം അന്വേഷിക്കാന്‍ എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിലുള്ള വനിതാ പൊലീസിന്‍്റെ പ്രത്യകേസംഘത്തെ ആഭ്യന്തരവകുപ്പ് ചുമതലപ്പെടുത്തിയിരുന്നു.

അതേസമയം, കേസിലെ പ്രതി വിനോഷ് വര്‍ഗീസ് എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയും കോടതിയില്‍ ഹാജരാക്കിയശേഷം ജാമ്യത്തില്‍ വിടുകയും ചെയ്തിരുന്നു.