ടൂറിസ്റ്റിനെ യുവാവ് അപമാനിച്ചു

Webdunia
ചൊവ്വ, 19 ഏപ്രില്‍ 2011 (20:11 IST)
വിനോദസഞ്ചാരത്തിന് ആലപ്പുഴയില്‍ ഭര്‍ത്താവിനോടും മകനോടും ഒപ്പം എത്തിയ തമിഴ്‌നാട്ടുകാരിയായ യുവതിയെ യുവാവ് അപമാനിച്ചതായി പരാതി. നാട്ടുകാരില്‍ പലരും വിവരം ടൂറിസം പൊലീസിനെ വിളിച്ച് അറിയിച്ച് അരമണിക്കൂര്‍ കഴിഞ്ഞിട്ടും ആരും സ്ഥലത്തെത്തിയില്ല. പൊലീസ് കണ്‍ട്രോള്‍ റൂമും ടൂറിസം പൊലീസ് എയ്ഡ് പോസ്റ്റും തൊട്ടടുത്തായിട്ടും ഇതാണ് സ്ഥിതിയെന്നാണ് നാട്ടുകാരുടെ പരാതി.

മുനിസിപ്പല്‍ മൈതാനത്തിനും ജില്ലാ കോടതി പാലത്തിനും ഇടയ്ക്കുള്ള ഇടവഴിയുടെ സമീപമായിരുന്നു സംഭവം. യുവാവിനു കൂട്ടായി ഒരു സംഘം ആളുകള്‍ ഉണ്ടെന്നും സംശയിക്കുന്നു. ഉല്ലാസയാത്രക്കെത്തിയവര്‍ റോഡിലൂടെ നടന്നുവരുമ്പോഴാണ് അപമാനശ്രമമുണ്ടായത്. യുവതി എതിര്‍ത്തിട്ടും സാമൂഹ്യവിരുദ്ധരെ നേരിടാന്‍ ആരും ധൈര്യപ്പെട്ടില്ല.

ഗതാഗതത്തിനു തടസമുണ്ടാകുന്ന രീതിയിലാണ് സംഭവത്തിനു ശേഷം ജനങ്ങള്‍ റോഡില്‍ തടിച്ചുകൂടിയത്. എന്നാല്‍, തനിക്കുണ്ടായ മോശം അനുഭവത്തിനെതിരെ ആരും പ്രതികരിക്കാന്‍ തയാറായില്ലെന്നും യുവതി ചൂണ്ടിക്കാട്ടി.

എന്നാല്‍, ഇതുപോലുള്ള സംഭവത്തില്‍ ഇടപെടാന്‍ വകുപ്പില്ലെന്നാണ് ടൂറിസം പൊലീസിന്‍റെ നിലപാടെന്നറിയുന്നു.