കെ പി സി സി ജനറല്‍ സെക്രട്ടറിയും മുഖ്യമന്ത്രിയുടെ ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനുമായ ടി സിദ്ദിഖ് ഭാര്യയെ മൊഴി ചൊല്ലി. കൊല്ലം സ്വദേശിനിയും കോഴിക്കോട് അധ്യാപികയുമായ നസീമയുമായുള്ള ബന്ധമാണ് വേര്‍പെടുത്തിയത്. യൂത്ത് കോണ്‍ഗ്രസിന്റെ മുന്‍ അധ്യക്ഷന്‍ കൂടിയായ സിദ്ദിഖ് വെള്ളക്കടലാസില്‍ സ്വന്തം കൈപ്പടയില്‍ എഴുതിയ തലാക്കിലൂടെയാണ് ബന്ധം അവസാനിപ്പിച്ചത്.
അതേസമയം, സിദ്ദിഖിനെ ആരോപണങ്ങളെല്ലാം ശുദ്ധ അസംബന്ധമാണെന്നാണ് നസീമയുടെ പക്ഷം. കണ്ണൂര്‍ സ്വദേശിനിയായ യുവതിയെ വിവാഹം കഴിക്കാനാണ് സിദ്ദിഖ് തന്നെയും മക്കളെയും ഉപേക്ഷിക്കാന്‍ കാരണമെന്നാണ് നസീമ പറയുന്നത്. ജീവിതം എന്താണെന്നും എങ്ങനെ ജീവിക്കണമെന്നും ഇനി ഞങ്ങള്‍ കാണിച്ചു തരാം എന്നാണ് തലാഖിനെക്കുറിച്ച് നസീമ ഫേസ്‌ബുക്കില്‍ പ്രതികരിച്ചിരിക്കുന്നത്. രണ്ടു മക്കളുടെയും ഫോട്ടോ അപ്‌ലോഡ് ചെയ്ത് അതിനൊപ്പമാണ് നസീമയുടെ ഈ സ്റ്റാറ്റസ്.
അതേസമയം, നസീമയ്ക്ക് മറുപടിയുമായി സിദ്ദിഖും രംഗത്തെത്തിയിട്ടുണ്ട്. “കള്ളം ആയിരം തവണ വിളിച്ചു പറഞ്ഞാല്‍ അത് സത്യമാകും എന്ന ധാരണ മൌഡമാണ്, സത്യം മാത്രമേ നിലനില്‍ക്കൂ. പറയുന്ന കള്ളത്തരങ്ങള്‍ക്കും അത് സത്യമാണെന്ന് ചിന്തിച്ചു സന്തോഷിക്കുന്നവര്‍ക്കും അത് അല്‍പ്പസമയം മാത്രമേ നിലനില്‍ക്കുകയുള്ളൂ. ഞാന്‍ അനുഭവിച്ച വേദനകള്‍, എന്റെ ഉമ്മയുടെ കണ്ണുനീര്‍, എന്റെ മക്കളുടെ നിസംഗതയും പത്രത്തില്‍ എഴുതുന്നതിനു അപ്പുറമാണ്. ഇവിടെ തെറ്റിദ്ധരിക്കപ്പെടാന്‍ വേണ്ടി പറഞ്ഞ കാര്യങ്ങള്‍ ചിലത് മുഴുകള്ളങ്ങള്‍, ചിലത് അര്‍ദ്ധസത്യങ്ങള്‍ മാത്രമാണ്. എന്റെ സ്വാകാര്യ ജീവിതത്തിലെ സ്വന്തം ഹൃദയ വേദനകള്‍ സ്വയം പൊതുചര്‍ച്ചയാക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങള്‍ പറഞ്ഞാല്‍ പറയുന്നവര്‍ക്ക് മാത്രമല്ല മറ്റു ചിലര്‍ക്ക് കൂടി ഒരുപാട് പ്രയാസം വരും, ഞാന്‍ തെറ്റ് ചെയ്തിട്ടില്ല എന്ന് ദൈവത്തിന്റെ അടുത്തും പൊതു സമൂഹത്തിന്റെ അടുത്തും ആയിരം വട്ടം ശിരസ്സുയര്‍ത്തി പറയാന്‍ എനിക്ക് സാധിക്കും. ശരിയും തെറ്റും നല്ലതു പോലെ അറിയാനുള്ള കഴിവ് എല്ലാവര്‍ക്കുമുണ്ട്. ആ സത്യം തെറ്റിദ്ധരിപ്പിക്കാനുള്ള കാര്യങ്ങള്‍ക്ക് അല്‍പ്പായുസ്സു മാത്രമേ ഉള്ളൂ, സത്യം എന്നായാലും പുറത്തു വരും. അതിനു വഴി തന്നതിന് സര്‍വ്വശക്തന് സ്തുത്”.