ടി പി ചന്ദ്രശേഖരനെ വധിച്ചതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് സിപിഎമ്മിന് ഒഴിഞ്ഞു മാറാനാകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ടിപി വധക്കേസ് ശിക്ഷാവിധിയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കൊലപാതകത്തില്‍ പങ്കില്ലെന്ന സിപിഎം നിലപാട് കോടതി വിധിയോടെ തകര്‍ന്നിരിക്കുകയാണ്. രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് അന്ത്യം കുറിക്കേണ്ട തരത്തിലുള്ള വിധിയാണ് ഉണ്ടായിരിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.