ടി പി വധക്കേസില്‍ കുറ്റം ചെയ്തവര്‍ രക്ഷപ്പെടില്ലെന്ന് മുഖ്യമന്ത്രി

Webdunia
ശനി, 25 ജനുവരി 2014 (18:42 IST)
PRO
PRO
ടി പി ചന്ദ്രശേഖരന്‍ വധക്കേസിന്റെ അന്വേഷണം ഇപ്പോള്‍ ഒരു ഘട്ടം വരെ മാത്രമേ ആയിട്ടുള്ളൂവെന്നും കുറ്റം ചെയ്ത ഒരാളും രക്ഷപ്പെടുകയില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തൃപ്പൂണിത്തുറ ഗവ. സംസ്‌കൃത കോളേജിന്റെ ശതവത്സരാഘോഷം ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരിക എന്നതായിരുന്നു സര്‍ക്കാര്‍ ലക്‌ഷ്യം. ഒരാളോടും സര്‍ക്കാരിന് പകയില്ല. ഇവിടെ ഒരു പ്രധാന രാഷ്ട്രീയ നേതാവിന്റെ കൊലപാതകം ഉണ്ടായി. ആ കേസില്‍ വിധി വന്നിട്ടുപോലും സിപിഎമ്മിന്റെ അന്വേഷണം എങ്ങുമെത്തിയിട്ടില്ല.

ഇത് കേരളീയ ജനതയെ ഇരുത്തി ചിന്തിപ്പിക്കുന്ന ഒന്നാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ടിപി വധക്കേസിന്റെ പിന്നിലുള്ള ഗൂഢാലോചനയും പുറത്തുകൊണ്ടുവരിക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.