ടി പി വധം: 60 സാക്ഷികളില്‍ 30 പേരും കൂറുമാറി

Webdunia
വ്യാഴം, 11 ഏപ്രില്‍ 2013 (17:03 IST)
PRO
PRO
ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഇതുവരെ വിസ്തരിച്ച അറുപത് സാക്ഷികളില്‍ മുപ്പത് പേരും കൂറുമാറി. വ്യാഴാഴ്ച വിസ്തരിച്ച നാലു സാക്ഷികള്‍ കൂടി കൂറുമാറിയതോടെയാണ് കൂറുമാറിയവരുടെ എണ്ണം അറുപതായത്.

പൊലീസ് തെളിവെടുപ്പിന് സാക്ഷിയായ കണ്ണുര്‍ സ്വദേശിനി എന്‍ ലീല, അന്‍പത്തൊന്നാം സാക്ഷി സുരേഷ് ബാബു, അന്‍പത്തെട്ടാം സാക്ഷി കണ്ണൂര്‍ ചൊക്ളി സ്വദേശി ഖാദര്‍ എന്നിവരാണ് കൂറുമാറിയത്. അതേസമയം, കൂറുമാറിയ ഖാദര്‍ പ്രോസിക്യൂഷന്റെ ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കാനാകാതെ കുഴങ്ങി. തുടര്‍ന്ന് കോടതി പിരിയും വരെ പുറത്തുപോകരുതെന്ന് നിര്‍ദേശിച്ച്‌ ഖാദറിനെ കോടതി മാറ്റി നിര്‍ത്തി.

കേസില്‍ 76 പ്രതികളാണുള്ളത്. 284 സാക്ഷികളാണ് കുറ്റപത്രത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. സാക്ഷികള്‍ കൂറുമാറിയതുകൊണ്ട് ടി പി ചന്ദ്രശേഖരന്‍ വധക്കേസ് അട്ടിമറിക്കാനാവില്ലെന്നും സാക്ഷികളുടെ കൂറുമാറ്റത്തിനു പിന്നില്‍ സംഘടിതശ്രമം നടക്കുന്നുണ്ടെന്നും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആരോപിച്ചിരുന്നു.