ടി പി വധം: കെ കെ കൃഷ്ണനടക്കം 12 പേര്‍ക്ക് ജാമ്യം

Webdunia
ചൊവ്വ, 21 ഓഗസ്റ്റ് 2012 (19:45 IST)
PRO
PRO
ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന കെ കെ കൃഷ്ണന്‍ അടക്കം 12 പ്രതികള്‍ക്ക്‌ ഹൈക്കോടതി ജാമ്യം നല്‍കി. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്‌. കെ കെ കൃഷ്ണന്‍, കാരായി രാജന്‍ എന്നീ പ്രതികളും ജാമ്യം ലഭിച്ചവരില്‍പ്പെടും.

ഒരുലക്ഷംരൂപയുടെ ബോണ്ടും തുല്യതുകയ്ക്കുള്ള രണ്ടാള്‍ജാമ്യവും നല്‍കണം. പാസ്പോര്‍ട്‌ മജിസ്ട്രേറ്റ്‌ കോടതിയില്‍ ഹാജരാക്കണം. സാക്ഷികളെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ പാടില്ലെന്നും കോടതി നിര്‍ദേശിച്ചു. കേസ്‌ അന്വേഷണത്തിന്റെയോ വിചാരണയുടെയോ ഭാഗമായല്ലാതെ കോഴിക്കോട്‌ ജില്ലയില്‍ പ്രവേശിക്കരുതെന്നും ജാമ്യവ്യവസ്ഥയില്‍ കോടതി വ്യക്‌തമാക്കി.

അതേസമയം, കേസിലെ മുഖ്യ പ്രതിയായ എം സി അനൂപ് അടക്കം ആറുപ്രതികളുടെ ജാമ്യപേക്ഷ കോടതി തള്ളി.