ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ കൂറുമാറിയ പ്രതികള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ പരാതി നല്‍കി. അതേസമയം, പരാതിയിന്‍മേലുള്ള തീരുമാനം കേസിന്റെ അന്തിമവിധിക്കൊപ്പമെന്ന് ജഡ്ജി ഫയലില്‍ രേഖപ്പെടുത്തി. കൂറുമാറിയ രണ്ടു സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അടക്കം മൂന്നു സാക്ഷികള്‍ക്കെതിരെ നിയമ നടപടി ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ വിചാരണക്കോടതിയില്‍ പരാതി നല്‍കിയത്.
ഇരുപത്തഞ്ചാം സാക്ഷി തലശ്ശേരി ചിറക്കര ജയശീല ഹൗസില്‍ സി കെ ബിന്ദുമോന്‍ (42), ഇരുപത്തെട്ടാം സാക്ഷി മാനന്തേരി യുപി സ്കൂള്‍ അധ്യാപകന്‍ പാറാല്‍ ഐശ്വര്യ വീട്ടില്‍ പി. അജിത് (47), നാല്‍പ്പത്തി മൂന്നാം സാക്ഷിയും പാലക്കാട് നഗരസഭയിലെ ആരോഗ്യവിഭാഗം ജീവനക്കാരനുമായ കൊട്ടിയൂര്‍ ചുങ്കക്കുന്ന് സുധ നിവാസില്‍ അജിത്ത് (42) എന്നിവര്‍ക്കെതിരെയായിരുന്നു പരാതി.