ടി പി വധം: ഒരാള്‍ കൂടി പിടിയിലായി

Webdunia
ചൊവ്വ, 29 മെയ് 2012 (16:02 IST)
PRO
PRO
ടി പി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട്‌ ഒരാളെ കൂടി അന്വേഷണ സംഘം അറസ്റ്റു ചെയ്തു. വ്യാജരേഖകള്‍ ഉപയോഗിച്ച്‌ പ്രതികള്‍ക്ക്‌ സിം കാര്‍ഡ്‌ സംഘടിപ്പിച്ചുകൊടുത്ത അഫ്സല്‍ ആണ്‌ അറസ്റ്റിലായത്‌. ഇതോടെ കേസുമായി ബന്ധപ്പെട്ട്‌ അറസ്റ്റിലായവരുടെ എണ്ണം 21 ആയി.

പ്രതികള്‍ക്ക്‌ വ്യാജ രേഖകള്‍ ഉപയോഗിച്ച്‌ സിം കാര്‍ഡ്‌ സംഘടിപ്പിച്ചുകൊടുത്ത കേസില്‍ രണ്ടുപേരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. ഇവര്‍ നല്‍കിയ വിവരമനുസരിച്ചാണ്‌ അഫ്സലിനെ അന്വേഷണ സംഘം അറസ്റ്റു ചെയ്തത്‌.