ടി പി വധക്കേസിലെ പാര്‍ട്ടി അന്വേഷണം തീര്‍ത്തും ആഭ്യന്തരകാര്യമാണെന്ന് എളമരം കരീം. അതിനെക്കുറിച്ച് ഇപ്പോള്‍ മറുപടി പറയേണ്ടതില്ല. പാര്‍ട്ടി അന്വേഷണകമ്മീഷനെക്കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ പറയേണ്ടത് കേന്ദ്രകമ്മറ്റിയാണെന്നും എളമരം കരീം പറഞ്ഞു.
ടി പി വധത്തെക്കുറിച്ചുള്ള പാര്‍ട്ടി അന്വേഷണ റിപ്പോര്‍ട്ടിന് എന്തു സംഭവിച്ചുവെന്ന് അന്വേഷിക്കണമെന്ന് വി എസ് തിരുവനന്തപുരത്ത് പറഞ്ഞിരുന്നു. പാര്‍ട്ടി നടത്തിയ അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തണമെന്ന് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് കരീമിന്റെ പ്രതികരണം.