ടിപി വധക്കേസ്: വീണ്ടും സിബിഐയെ സമീപിക്കുമെന്ന് മുഖ്യമന്ത്രി

Webdunia
ചൊവ്വ, 1 ഏപ്രില്‍ 2014 (08:48 IST)
PRO
PRO
ടിപി ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണം ഏറ്റെടുക്കണമെന്ന ആവശ്യം സംസ്ഥാന സര്‍ക്കാര്‍ വീണ്ടും സിബിഐയെ സമീപിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, പത്തിരിപ്പാലയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ടിപി വധത്തിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ കേസ് സിബിഐ ഏറ്റെടുക്കണമെന്നത് കേരളത്തിന്‍െറ പൊതുആവശ്യമായിരുന്നു. പ്രതിപക്ഷ നേതാവ് വിഎസ്. അച്യുതാനന്ദനടക്കം ഈ ആവശ്യം ഉന്നയിച്ചതാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.