ടിപി വധം: വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ആഭ്യന്തരമന്ത്രി

വ്യാഴം, 19 സെപ്‌റ്റംബര്‍ 2013 (13:57 IST)
PRO
PRO
ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് പറഞ്ഞു. ടിപി വധക്കേസില്‍ 20 പ്രതികളെ കുറ്റവിമുക്തരാക്കിയ വിധിക്കെതിരെയാണ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞത്.

ടിപി വധക്കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാരായ സികെ ശ്രീധരന്‍, പി കുമാരന്‍കുട്ടി എന്നിവരുമായി തിരുവഞ്ചൂര്‍ രഹസ്യകൂടിക്കാഴ്ച നടത്തിയിരുന്നു. എല്ലാ നിയമവശങ്ങളും പരിശോധിക്കുമെന്ന് പ്രോസിക്യൂട്ടര്‍മാര്‍ ഉറപ്പുനല്‍കിയിട്ടുണ്ടെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

പ്രോസിക്യൂഷനിലും പൊലീസിലും ശക്തമായ വിശ്വാസമുണ്ടെന്നും മന്ത്രി പറഞ്ഞു. രഹസ്യകൂടിക്കാഴ്ച വെസ്റ്റ്ഹില്‍ ഗസ്റ്റ്ഹൗസില്‍വെച്ച് ചര്‍ച്ചനടത്താനാണ് ആഭ്യന്തരമന്ത്രി നേരത്തേ തീരുമാനിച്ചിരുന്നത്.

എന്നാല്‍ വിവരം മാധ്യമങ്ങള്‍ക്ക് ചോര്‍ന്നതിനാല്‍ കൂടിക്കാഴ്ച സ്ഥലം മാറ്റി. പിന്നീട് മലപ്പുറം കൊണ്ടോട്ടിയിലെ ഒരു രഹസ്യകേന്ദ്രത്തിലേക്ക് വിളിപ്പിച്ചായിരുന്നു ചര്‍ച്ച.

വെബ്ദുനിയ വായിക്കുക