ടിപി വധം: മൊഴിമാറ്റിയ പൊലീസ് ട്രെയ്നിക്കെതിരേ നടപടിയെടുക്കും

Webdunia
വ്യാഴം, 18 ഏപ്രില്‍ 2013 (15:57 IST)
PRO
PRO
ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ മൊഴിമാറ്റിയ പോലീസ് ട്രെയ്‌നിക്കെതിരെ നടപടിയെടുക്കുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

പാര്‍ട്ടി ഗ്രാമങ്ങളിലുള്ളവരാണ് കൂറുമാറിയവര്‍. കേസ് അട്ടിമറിക്കാന്‍ ആരുംനോക്കേണ്ട. കേസില്‍ ഉന്നതതല ഗൂഡാലോചനയെപ്പറ്റിയുള്ള അന്വേഷണം ആരെയും ക്ലാസ് എടുത്ത് ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ലെന്നും കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു. പോലീസ് ട്രെയ്‌നിയായിരുന്ന അറുപത്തേഴാം സാക്ഷി എം. നവീനാണ് കൂറുമാറിയത്.