ടിപി വധം; പ്രതികളെ ജയിലില്‍ നിന്നും മാറ്റില്ല

Webdunia
ബുധന്‍, 4 ഡിസം‌ബര്‍ 2013 (16:26 IST)
PRO
ജയിലില്‍ നിന്ന് സ്മാര്‍ട്ട് ഫോണും ഫെയ്‌സ്ബുക്കും ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ടിപി. വധക്കേസ് പ്രതികളെ കോഴിക്കോട് ജില്ലാ ജയിലില്‍ നിന്ന് മാറ്റണമെന്ന അപേക്ഷ കോടതി തള്ളി.

അഞ്ച് പ്രതികളെ കോഴിക്കോട്ടുനിന്ന് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാന്‍ അനുമതി തേടി ജയില്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബാണ് വിചാരണക്കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നത്. .

പ്രതികള്‍ക്ക് രാഷട്രീയ സംരക്ഷണം ലഭിക്കുന്നുവെന്നും അതിനാല്‍ ജയില്‍ മാറ്റണമെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം. പ്രതികള്‍ക്ക് വിചാരണയുടെ ഭാഗമാകാനും കോടതിയില്‍ ഹാജരാകാനും അവകാശമുണ്ടെന്നും ആ അവകാശം നിഷേധിക്കാനാവില്ലെന്നും അപേക്ഷ തള്ളിക്കൊണ്ട് കോടതി വ്യക്തമാക്കി.

എന്നാല്‍ ജയില്‍ വകുപ്പിന് പറ്റിയ വീഴ്ചയ്ക്ക് തടവുകാരെ കുറ്റപ്പെടുത്താനാവില്ല എന്ന് പ്രതിഭാഗം വാദിച്ചു. ഹര്‍ജി തള്ളിയതോടെ പ്രോസികൂഷന്‍ ഇനി ഇതിനായി പോകില്ലെന്നാണ് അറിയാന്‍ സാധിക്കുന്നത്.