ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍ മുഖ്യമന്ത്രിക്ക് കത്തു നല്‍കി. സിബിഐ അന്വേഷണം ഇനിയും വൈകരുതെന്ന് അദ്ദേഹം കത്തില്‍ ആവശ്യപ്പെടുന്നു. സര്‍ക്കാര്‍ ഇനിയും വൈകിയാല്‍ അത് ജനങ്ങളില്‍ തെറ്റായ സന്ദേശം നല്‍കുമെന്നും സുധീരന്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ടിപി കേസിലെ കൊലയാളികള്‍ മാത്രമേ ഇപ്പോള്‍ പിടിയിലായിട്ടുള്ളൂ. യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തണമെങ്കില്‍ സിബിഐ അന്വേഷണം തന്നെ വേണം. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ടിപിയുടെ ഭാര്യ കെകെ രമ നിരാഹാര സമരം തുടങ്ങുന്നത് സര്‍ക്കാരിന് ഗുണം ചെയ്യില്ലെന്നും കത്തിലുണ്ട്.
സിബിഐ അന്വേഷണത്തെ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും അനുകൂലിക്കുന്നുണ്ട്. സിബിഐ അന്വേഷണം പരിഗണനയില്‍ ഉണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കിയിട്ടുണ്ട്.