ടിന്റുമോനെതിരെ ഡിജിപിക്ക് പരാതി

Webdunia
ചൊവ്വ, 9 ഓഗസ്റ്റ് 2011 (11:54 IST)
PRO
കോമിക് പയ്യന്‍ ടിന്റുമോന്റെ കളി കാര്യമായി. എന്തും പറഞ്ഞ് നാട്ടുകാരെ ചിരിപ്പിച്ചിരുന്ന ടിന്റുമോന്‍ ദേശീയ ഗാനത്തെ അപമാനിച്ചു എന്ന് ഡിജിപിക്ക് പരാതി ലഭിച്ചു.

മൊബൈലിലൂടെയും നെറ്റിലൂടെയും പ്രചരിക്കുന്ന ടിന്റുമോന്റെ ‘ജനഗണമന’യാണ് അതിരു കടന്നത്. തമാശ രൂ‍പേണ ദേശീയ ഗാനം ആലപിക്കുന്നതും അത് കേട്ട് ആളുകള്‍ ചിരിക്കുന്നതും അനുവദിക്കാനാവില്ല എന്ന് പറഞ്ഞ് കോഴിക്കോട് കുന്ദമംഗലം സ്വദേശി നൌഷാദ് ആണ് ഡിജിപിക്കും മുഖ്യമന്ത്രിക്കുമാണ് പരാതി നല്‍കിയിരിക്കുന്നത്.

എന്തായാലും കുസൃതികളിലൂടെ എല്ലാവരെയും ചിരിപ്പിക്കുന്ന ടിന്റുവിന് ഇനി അല്‍പ്പം ശ്രദ്ധിക്കേണ്ടി വരും, കുറഞ്ഞത് ഗൌരവതരമായ കാര്യങ്ങളെ കുറിച്ച് തമാശപറയാന്‍ ശ്രമിക്കുമ്പോഴെങ്കിലും.