ടാങ്കര്‍ ലോറികള്‍ക്കായി പ്രത്യേക റോഡ് എന്ന ആശയം പരിഗണിക്കുമെന്ന് മന്ത്രി എം കെ മുനീര്‍. ഇക്കാര്യത്തില്‍ കൂടുതല്‍ കടുത്ത നിലപാടുകള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗ്യാസ് ടാങ്കര്‍ അപകടമുണ്ടായ ചാല സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
തിങ്കളാഴ്ച രാത്രി 11.30നായിരുന്നു കണ്ണൂര്‍ ചാലയില്‍ അപകടമുണ്ടായത്. അപകടത്തില്‍ 32 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ 15 പേരുടെ നില ഗുരുതരമാണ്. അതീവഗുരുതരാവസ്ഥയിലുളള ഓമന, അബ്ദുള്‍അസീസ്, കൃഷ്ണന്‍ എന്നിവരെ വെന്‍റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഡിവൈഡറില്‍ തട്ടിയാണ് അപകടമുണ്ടായത്. അപകടത്തില്‍ 15 കടകളും അഞ്ചു വീടുകളും പൂര്‍ണ്ണമായി കത്തി നശിച്ചു. അപകടം നടന്നയുടനെ ലോറി ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. ഡ്രൈവറെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. തമിഴ്നാട് സ്വദേശി കണ്ണയ്യനാണ് ലോറി ഓടിച്ചിരുന്നത്. ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.