ടാങ്കര്‍ പൊട്ടിത്തെറി: അന്വേഷണം തുടങ്ങി

Webdunia
ബുധന്‍, 29 ഓഗസ്റ്റ് 2012 (14:47 IST)
PRO
PRO
കണ്ണൂര്‍ ചാല ബൈപ്പാസില്‍ ടാങ്കര്‍ ലോറി പൊട്ടിത്തെറിച്ച സംഭവത്തില്‍ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചതായി ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ചാലയിലെ അപകട സ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡിവൈഎസ്പി സുകുമാരന്റെ നേതൃത്വത്തില്‍ നാലംഗ സംഘമാണ്‌ സംഭവം അന്വേഷിക്കുന്നത്‌. അന്വേഷണം പൂര്‍ത്തിയായ ശേഷം തുടര്‍നടപടി സ്വീകരിക്കും. അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ നടപടി സ്വീകരിക്കുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.