ടാങ്കര്‍ അപകടം: അടിയന്തര നടപടിക്ക് നിര്‍ദേശം നല്‍കിയതായി ചെന്നിത്തല

Webdunia
ശനി, 29 മാര്‍ച്ച് 2014 (18:56 IST)
PRO
PRO
കോഴിക്കോട് വെസ്റ്റ് ഹില്ലില്‍ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞ് ചോര്‍ച്ചയുണ്ടായ സംഭവത്തില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഉത്തരമേഖല എഡിജിപി ശങ്കര്‍റെഡ്ഡി, ഫയര്‍ എഡിജിപി ചന്ദ്രശേഖരന്‍, സിറ്റി പൊലീസ് കമ്മീഷണര്‍ ജോര്‍ജ് എന്നിവരോട് ഫോണ്‍ വഴി വിവരങ്ങള്‍ ആരാഞ്ഞു.

ചേളാരി ഐഒസി പ്ലാന്‍റിലെ ഉദ്യോഗസ്ഥര്‍ ചോര്‍ച്ച തടയാനുള്ള ശ്രമത്തിലാണ്. അപകടസ്ഥലത്തിന് സമീപത്തെ താമസക്കാരെ ഒഴിപ്പിച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട കാര്യമില്ളെന്നും ചെന്നിത്തല പറഞ്ഞു.