ചന്ദ്രനെ പ്രിയപ്പെട്ടവര്‍ തന്നെയല്ലേ ഒറ്റുകൊടുത്തത്. കൊന്നത് പാര്‍ട്ടിക്കാര്‍ തന്നെയല്ലേ. കൊടി സുനിയെപ്പോലുള്ളവര്‍ക്ക് ശിക്ഷകിട്ടിയില്ലേ.. അതു മതിയെന്നും ടി പി ചന്ദ്രശേഖരന്റെ അമ്മ പത്മിനിയമ്മ.
വിധിയില്‍ ആശ്വാസമുണ്ടെന്നും ഞങ്ങളുടെ കുടുംബത്തിനു വന്നപോലെ ഒരു അവസ്ഥ ആര്‍ക്കും വരരുതെന്നും ടിപി ചന്ദ്രശേഖരന്റെ അമ്മ പറഞ്ഞു.
ടി പി ചന്ദ്രശേഖരന്‍ വധക്കേസിന്റെ വിധിയെ നിയമപോരാട്ടം തുടരുന്ന ടിപിയുടെ വിധവ രമയും മകന്‍ അഭിനന്ദും ടിപിയുടെ അമ്മയും അച്ഛനും അകാക്ഷയോടെയാണ് കാത്തിരുന്നത്.
വിധിയില്‍ പൂര്‍ണ സന്തോഷമില്ലെങ്കിലും സിപിഎമ്മിന്റെ പങ്കുതെളിഞ്ഞതില്‍ സന്തോഷമുണ്ടെന്നും കെ കെ രമ പ്രതികരിച്ചിരുന്നു.