ജോര്‍ജ് അമ്പലക്കാളയെ പോലെയാണെന്ന് മുരളീധരന്‍

Webdunia
ശനി, 28 ഡിസം‌ബര്‍ 2013 (13:12 IST)
PRO
PRO
സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ് അഴിച്ചുവിട്ട അമ്പലക്കാളയെ പോലെയാണെന്ന് കെ മുരളീധരന്‍. ഇയാളെ നിയന്ത്രിക്കാന്‍ ഇവിടെ ആരുമില്ല. ഇക്കാര്യത്തില്‍ തിരുവനന്തപുരത്തെ സന്ധ്യ എന്ന വീട്ടമ്മയുടെ ധൈര്യം പോലും ആരും കാണിക്കുന്നില്ല. വോട്ടു ചോദിച്ചു ചെല്ലുമ്പോള്‍ ഇക്കാര്യങ്ങളെല്ലാം ജനങ്ങള്‍ ചോദിക്കും. അതുകൊണ്ട് ഇത്തവണ എത്ര സീറ്റ് കിട്ടുമെന്ന കാര്യം കണ്ടുതന്നെ അറിയാമെന്നും മുരളീധരന്‍ പറഞ്ഞു.

ജോര്‍ജിനെ നിലയ്ക്കുനിര്‍ത്തണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ ആനുകൂല്യം പറ്റുന്ന ഒരാള്‍ സര്‍ക്കാരിനെ വിമര്‍ശിച്ചു നടക്കുകയാണെന്ന് ജോര്‍ജിന്റെ പേരു പറയാതെ മുരളീധരന്‍ പറഞ്ഞു.