ജോസ് കെ മാണിയുടെ പത്രിക സ്വീകരിക്കുന്നത് നീട്ടി

Webdunia
തിങ്കള്‍, 24 മാര്‍ച്ച് 2014 (16:10 IST)
PRO
കോട്ടയം ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് കെ മാണിയുടെ നാമനിര്‍ദേശ പത്രിക സ്വകരിക്കുന്നത് വരണാധികാരി നീട്ടിയതായി റിപ്പോര്‍ട്ട്.

പത്രികയില്‍ പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണി ഒപ്പിട്ടതു സംബന്ധിച്ച് എല്‍ ഡിഎഫും ബിജെപിയും നല്‍കിയ പരാതികള്‍ പരിഗണിച്ചാണ് പരാതി സ്വീകരിക്കുന്നത് നീട്ടിയത്.

ജോസ് കെ മാണിക്ക് വിശദീകരണം നല്‍കാന്‍ അവസരം നല്‍കിയിട്ടുണ്ട്. ബുധനാഴ്ച ഇദേഹത്തിന്റെ വാദം കേട്ടതിന് ശേഷം അന്തിമ തീരുമാനമെടുക്കും. കോട്ടയം മണ്ഡലത്തില്‍ ജോസ് കെ മാണിയ്ക്ക് ഡമ്മി സ്ഥാനാര്‍ത്ഥിയും ഇല്ല.

വരണാധികാരികള്‍ ജോസ് കെ മാണിയെ സഹായിക്കുന്നതായി മറ്റു സ്ഥാനാര്‍ത്ഥികള്‍ ആരോപിച്ചു. ജോസ് കെ.മാണിക്കെതിരായ പരാതി ഗൗരവതരമാണെന്ന് പറഞ്ഞ ജില്ലാ കളക്ടര്‍ അദ്ദേഹത്തോട് മാണിയാണ് ചെയർമാൻ എന്നുള്ളതിനുള്ള രേകഖള്‍ നാളെ രാവിലെ 11 മണിയ്ക്കകം ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ചു.