സോളാര്‍ കേസിലെ പ്രതിയായ സരിത എസ് നായരെ പത്തനംതിട്ട ജില്ലാജയിലില്‍ നിന്നും തിരുവനന്തപുരം അട്ടക്കുളങ്ങരയിലുള്ള വനിത ജയിലിലേക്ക് മാറ്റി. പത്തനംതിട്ട സിജെഎമ്മിന്റെ ഉത്തരവ് പ്രകാരമാണ് അവരെ മാറ്റുന്നത്. സുരക്ഷാ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തിയാണ് ജയില്‍മാറ്റമെന്ന് പൊലീസ് പറഞ്ഞു.
പത്തനംതിട്ട ജുഡീഷ്യല്‍ മജിസ്‌ട്രേറ്റാണ് ജയില്‍മാറ്റാന്‍ നിര്‍ദേശിച്ചത്. തന്റെ ജീവന് ഭീഷണിയുണ്ടെന്ന് സരിത നേരത്തെ പരാതിപ്പെട്ടിരുന്നു. പത്തനംതിട്ട കോടതിയില്‍ ഹാജരാക്കിയ സരിതയുടെ റിമാന്‍ഡ് കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടിയിരുന്നു.
സരിത നല്‍കിയ രഹസ്യമൊഴി ഉടന്‍ വെളിപ്പെടുത്തുമെന്ന് അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍ പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. കോടതി നിര്‍ദ്ദേശം ഉള്ളതിനാലാണ് വൈകുന്നതെന്നും അഭിഭാഷകന്‍ പത്തനംതിട്ടയില്‍ പറഞ്ഞു.