ജീവനക്കാരിയെ ആറുദിവസം ക്രൂരമായി പീഡിപ്പിച്ചു, ജ്വല്ലറി ഉടമ ഒളിവില്‍; അറസ്റ്റിലായതോ പിതാവും !

Webdunia
ശനി, 3 ജൂണ്‍ 2017 (11:07 IST)
ജ്വല്ലറിയില്‍ നിന്ന് സ്വര്‍ണം അപഹരിച്ചെന്ന് ആരോപിച്ച് വിവാഹിതയായ 28കാരിയെ ആറ് ദിവസം പീഡിപ്പിച്ചതായി പരാതി. ഓയൂരില്‍ പ്രവര്‍ത്തിക്കുന്ന ജ്വല്ലറിയിലെ ജീവനക്കാരിയാണ് പീഡനത്തിന് ഇരയായത്. ആരോപണ വിധേയനായ ഉടമ ഒളിവിലാണ്. ഒടുവില്‍ പൊലീസ് ഉടമയുടെ 84കാരനായ പിതാവിനെ അറസ്റ്റ് ചെയ്തു. കേസിലെ ഒന്നാം പ്രതിയായ കൊല്ലം ആശ്രാമം മണിഗ്രാമത്തില്‍ ദില്‍ഷാദാണ് ഒളിവില്‍ പോയത്.
 
ആറ് മാസം മുമ്പായിരുന്നു കോട്ടയം കുമരകം സ്വദേശിയായ യുവതി ജ്വല്ലറിയില്‍ ജോലിക്കെത്തിയത്. കടയുടെ മുകളിലെ മുറിയില്‍ വച്ച് ദില്‍ഷാദ് പലതവണ തന്നെ പീഡിപ്പിച്ചിട്ടുണ്ട്. കൂടാതെ അദ്ദേഹത്തിന്റെ കുടുംബവീട്ടില്‍ തന്നെ പൂട്ടിയിട്ട് പീഡിപ്പിച്ചെ ഈ സംഭവത്തിന് അബ്ദുല്‍ഖാദര്‍ സഹായം നല്‍കിയെന്നും യുവതി പൊലീസിനോട് പറഞ്ഞു. തുടര്‍ന്നാണ് യുവതിയെ അന്യായമായി തടങ്കലില്‍ വച്ചതിനും ഭീഷണിപ്പെടുത്തിയതിനും പിതാവിനെ അറസ്റ്റ് ചെയ്തത്.  
 
വീട്ടില്‍ നിന്നും  രക്ഷപ്പെടാന്‍ ശ്രമിച്ചാല്‍ സ്വര്‍ണം അപഹരിച്ചെന്ന് കാണിച്ച് കേസ് കൊടുക്കുമെന്ന് ദില്‍ഷാദ് യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും യുവതി പറഞ്ഞു. വെള്ളിയാഴ്ച യുവതിക്ക് ലാന്റ് ഫോണ്‍ വിളിക്കാന്‍ അവസരം കിട്ടിയപ്പോഴാണ് പൊലീസുമായി ബന്ധപ്പെട്ടത്. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തിയാണ് അവരെ മോചിപ്പിച്ചത്. അബ്ദുല്‍ ഖാദറിനെ കൊട്ടാരക്കര കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. എന്നാല്‍ ഒളിവില്‍ പോയ ദില്‍ഷാദിനായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു.  
 
Next Article