വൃദ്ധയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനെത്തിച്ചത് മാലിന്യക്കുട്ടയില്‍ ‍!

Webdunia
ശനി, 3 ജൂണ്‍ 2017 (10:40 IST)
ബീഹാറിലെ മുസാഫിര്‍പൂരില്‍ സ്ത്രീയുടെ മൃതദേഹം സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിനെത്തിച്ചത് മാലിന്യക്കുട്ടയില്‍. സംരക്ഷിക്കാന്‍ ആരും ഇല്ലാതിരുന്ന സ്ത്രീയാണ് മരിച്ചത്. ഇവരുടെ ബന്ധുക്കളെ കുറിച്ച് വിവരങ്ങലൊന്നും ലഭ്യമല്ല. പരിസരം വൃത്തിയാക്കാനെത്തിയ പ്രദേശവാസികളാണ്  മൃതദേഹം ചവറ്റുകുട്ടയിലിട്ട് ആശുപത്രിയിലെത്തിച്ചത്.
 
അസുഖം ബാധിച്ചതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പോകുന്നത് കണ്ടവരുണ്ട്. മരുന്ന് വാങ്ങിയതിന് ശേഷം ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജിന് സമീപമുള്ള തോട്ടത്തിലാണ് വൃദ്ധ കിടന്നിരുന്നത്. വ്യാഴാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. എന്നാല്‍ ഈ സ്ത്രീയെ ആസുപത്രിയില്‍ എത്തിച്ചെങ്കിലും നടപടി സ്വീകരിക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ല.
Next Article