ജിഷ കൊലക്കേസുമായി ബന്ധപ്പെട്ട് പൊലീസ് ജിഷയുടെ മാതാവിനെയും സഹോദരിയെയും വീണ്ടും ചോദ്യം ചെയ്യും. പെരുമ്പാവൂരിലെ രഹസ്യ കേന്ദ്രത്തിലായിരിക്കും ഇരുവരെയും ചോദ്യം ചെയ്യുക. ആശുപത്രിയിലായിരുന്നതിനാല്‍ മാതാവ് രാജേശ്വരിയെ വിശദമായി ചോദ്യം ചെയ്യാന്‍ നേരത്തെ പൊലീസിന് കഴിഞ്ഞിരുന്നില്ല.
അതേസമയം, ഇന്നലെ ലഭിച്ച സി സി ടിവി ദൃശ്യങ്ങള്‍ പൊലീസ് വിശദ പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. സി സി ടിവിയുടെ ഹാര്‍ഡ് ഡിസ്ക് തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ പരിശോധനക്ക് അയച്ചു. ജിഷയുടെ വീടിനടുത്ത വട്ടോളിപ്പടി ഇരുവിച്ചിറ ക്ഷേത്രത്തിന് സമീപം കിസാന്‍ കേന്ദ്ര എന്ന വളം മൊത്തക്കച്ചവട കടയില്‍ നിന്നാണ് സി സി ടിവി ദൃശ്യങ്ങള്‍ ലഭിച്ചത്.
ജിഷയ്ക്ക് പിന്നിലായി മഞ്ഞ ഷര്‍ട്ട് ധരിച്ച പുരുഷനും ബസില്‍ വന്നിറങ്ങുന്നതും റോഡ് മുറിച്ചു പോകുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. എന്നാല്‍ ദൃശ്യങ്ങളില്‍ ഇരുവരുടേയും മുഖം വ്യക്തമല്ല.